കലാമാമാങ്കത്തിന് വേദിയൊരുക്കി കണ്ണൂരിൽ സർഗോത്സവം 2025 ന് കൊടിയേറി

post

പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സംസ്ഥാനതല കലാമേള 'സര്‍ഗോത്സവം 2025' ന് കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയില്‍ കൊടിയേറി. സർഗോത്സവം 2024 ലെ കലാതിലകം തിരുവനന്തപുരം ഞാറനീല സിബിഎസ്ഇ എംആർഎസ് വിദ്യാർഥിനി വി ദീപ്തി പതാക ഉയർത്തി. ഇതോടെ മൂന്നു ദിവസത്തെ കാലാവിരുന്നിലേക്ക് കണ്ണൂർ നഗരം ഉണർന്നു.

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള 22 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെയും 120 ഹോസ്റ്റലുകളിലെയും 1500 ലധികം വിദ്യാര്‍ഥികള്‍ കലാമേളയില്‍ പങ്കെടുക്കുന്നത്. കളക്ടറേറ്റ് ഗ്രൗണ്ട്, മുനിസിപ്പല്‍ ഹൈസ്‌കൂള്‍, മഹാത്മാ മന്ദിരം എന്നിവിടങ്ങളില്‍ നാല് വേദികളിലായി കലാപ്രതിഭകൾ മാറ്റുരയ്ക്കും.

സർഗോത്സവം 2025 ജനറൽ കൺവീനറായ ഐടിഡിപി കണ്ണൂർ പ്രോജക്ട് ഓഫീസർ ആർ രാജേഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർമാരായ വൈ.വിപിൻദാസ്, ഷുമിൻ എസ് ബാബു, ഐടിഡിപി കണ്ണൂർ അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസർ കെ ബിന്ദു, ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർഥികർ തുടങ്ങിയവർ പങ്കെടുത്തു.