സൗജന്യ മെഡിക്കല്‍ ക്യാമ്പ്

post

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടപ്പാക്കി വരുന്ന ബാലമാനസം പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ സെറിബ്രല്‍ പാഴ്സി, ഓട്ടിസം, ഹൈപ്പര്‍ ആക്ടിവിറ്റി, സംസാര വൈകല്യം, മറ്റ് സ്വഭാവ പഠന വൈകല്യങ്ങള്‍ എന്നിവയ്ക്ക് സൗജന്യ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 29,30 തീയതികളില്‍ രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ ജില്ലാ ആയുര്‍വേദ ആശുപത്രിയിലാണ് ക്യാമ്പ്. ഫോണ്‍: 7902938473