അഡീഷണൽ കൗൺസിലർ നിയമനം

post

പുനലൂർ കുടുംബ കോടതിയിലേക്ക് 1000 രൂപ ദിവസ വേതന നിരക്കിൽ താൽക്കാലിക അഡീഷണൽ കൗൺസിലർമാരുടെ പാനൽ രൂപീകരണത്തിന് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: സോഷ്യൽ വർക്ക്/സൈക്കോളജിയിൽ ബിരുദാനന്തരബിരുദം, ഫാമിലി കൗൺസിലിംഗിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം.

ബയോഡേറ്റ, പ്രായം, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും ഫോൺ നമ്പറും ഇമെയിലും സഹിതമുള്ള അപേക്ഷ ജഡ്ജ്, ഫാമിലി കോടതി, കോർട്ട് കോംപ്ലക്‌സ് പുനലൂർ, പിൻ 691305 വിലാസത്തിൽ ജനുവരി ഒമ്പതിന് വൈകിട്ട് മൂന്നിനകം ലഭ്യമാക്കണം. ഫോൺ: 04752224489.