ജയിൽ ക്ഷേമദിനാഘോഷം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു
ജയിൽ ക്ഷേമദിനാഘോഷത്തിന്റെ സമാപന സമ്മേളനം ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. തെറ്റുപറ്റുന്നവർക്ക് അതുതിരുത്താനാകുന്ന സാഹചര്യമൊരുക്കുക സുപ്രധാനമാണെന്ന് മന്ത്രി പറഞ്ഞു. മാനസിക പരിവർത്തനത്തിനുള്ള അവസരമാക്കി ജയിൽവാസം പ്രയോജനപ്പെടുത്താൻ ശ്രമിക്കേണ്ടതുണ്ട്. കുറ്റകൃത്യങ്ങളിൽനിന്ന് അകലുന്നതിനും പൊതുസമൂഹത്തിന്റെ ഭാഗമായി തുടരുന്നതിനുമുള്ള തിരുത്തൽകേന്ദ്രങ്ങളാണ് ജയിലുകൾ എന്നും പറഞ്ഞു.

ജില്ലാ ജയിൽ അങ്കണത്തിൽ നടന്ന പരിപാടിയിൽ എം.നൗഷാദ് എംഎൽഎ അധ്യക്ഷനായി. കലാ-കായിക മത്സരങ്ങളിൽ വിജയികളായവർക്ക് ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ. ഹേമന്ത് കുമാർ സമ്മാനങ്ങൾ വിതരണംചെയ്തു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എം. നൗഷാദ്, റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസർ കെ.അജിത്ത് കുമാർ, ഡെപ്യൂട്ടി ഡിഎംഒ ഡോ.ശ്രീഹരി, ജില്ലാ ജയിൽ സൂപ്രണ്ട് വി.ആർ.ശരത്ത്, ജില്ലാ ട്രഷറി ഓഫീസർ എസ്.ബിജിദാസ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ്.ശിവകുമാർ, ജില്ലാ പ്രൊബേഷൻ ഓഫീസർ ആർ.രമ്യ, ടൗൺ യു.പി സ്‌കൂൾ പ്രധാനാദ്ധ്യാപിക ടി.വിനു, കെജെഎസ്ഒഎ മേഖല കമ്മിറ്റി അംഗം മിറാഷ് റഷീദ്, ജില്ലാ ജയിൽ വെൽഫെയർ ഓഫീസർ ജി.എസ്.സ്‌നേഹ തുടങ്ങിയവർ പങ്കെടുത്തു.










