പ്രമാടം നേതാജി യാമ സ്‌കേറ്റിംഗ് അക്കാഡമി സംഭാവന നല്‍കി

post

പത്തനംതിട്ട : പ്രമാടം നേതാജി യാമ സ്‌കേറ്റിംഗ് അക്കാഡമി 15,000 രൂപ കോവിഡ് 19 പ്രതിരോധ നടപടികള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി.

ജില്ലാ കളക്ടര്‍ പി.ബി നൂഹ് സ്‌കേറ്റിംഗ് ലോക ചാമ്പ്യനായ അഭിജിത് അമല്‍ രാജില്‍ നിന്ന് ചെക്ക് ഏറ്റുവാങ്ങി. സ്‌കേറ്റിംഗ് വിദ്യാര്‍ഥികള്‍ പിരിച്ചെടുത്ത തുകയാണ് സംഭാവനയായി നല്‍കിയത്. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍, നേതാജി സ്‌കൂള്‍ മാനേജര്‍ എ.ജി. രാജേഷ്, ബിജുരാജ് എന്നിവര്‍ പങ്കെടുത്തു.