ഭിന്നശേഷി കലാമേള; രജിസ്ട്രേഷന്‍ ഡിസംബര്‍ 20 വരെ

post

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ അവസാന വാരം സംഘടിപ്പിക്കുന്ന ജില്ലാതല ഭിന്നശേഷി കലാമേളയിലേക്ക് ഡിസംബര്‍ 20 ന് വൈകീട്ട് അഞ്ചുമണിവരെ രജിസ്റ്റര്‍ ചെയ്യാം. ബഡ്സ് സ്‌കൂള്‍/ ബിആര്‍സി / സ്പെഷ്യല്‍ സ്‌കൂള്‍, വിവിധ ഭിന്നശേഷി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ രജിസ്ട്രേഷനായി കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ എഫ് ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസുമായി നേരിട്ടോ dsjokannur@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ, 8281999015 എന്ന വാട്സപ്പ് നമ്പറിലോ പേര്, സ്ഥാപനം/സംഘടന, മത്സരയിനം, വിഭാഗം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം വിശദ വിവരങ്ങള്‍ നല്‍കണം. സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടായിരിക്കില്ല.