തദ്ദേശ ജാലകം: തിരഞ്ഞെടുപ്പ് കൈപുസ്തകം പ്രകാശനം ചെയ്തു

post

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും ചേർന്ന് തയ്യാറാക്കിയ തിരഞ്ഞെടുപ്പ് കൈപുസ്തകം ‘തദ്ദേശ ജാലകം' പ്രകാശനം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ എൻ ദേവിദാസ് എ.ഡി.എം ജി നിർമൽകുമാറിന് നൽകി നിർവഹിച്ചു. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവരങ്ങൾ, വിവിധ ചുമതലകൾ വഹിക്കുന്ന ഉദ്യോഗസ്ഥർ, സ്ഥാനാർഥികൾ, ജില്ലയിലെ വോട്ടർമാർ, പെരുമാറ്റച്ചട്ടം, ഹരിതച്ചട്ടം, പോളിംഗ് സ്റ്റേഷനുകൾ, സ്വീകരണ വിതരണ കേന്ദ്രങ്ങൾ തുടങ്ങിയ വിവരങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ബി ജയശ്രീ, പി.ആർ.ഡി- തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.