തദ്ദേശ തിരഞ്ഞെടുപ്പ്; ആന്റി ഡിഫൈസ്‌മെന്റ് സ്‌ക്വാഡുകള്‍ സജീവം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലെ പെരുമാറ്റ ചട്ടലംഘനത്തിനെതിരെ നടപടി സ്വീകരിക്കാൻ രൂപീകരിച്ച ജില്ലാതല-താലൂക്ക്തല ആന്റി ഡിഫൈസ്‌മെന്റ് സ്‌ക്വാഡുകൾ പരാതികൾ കൃത്യതയോടെ പരിഹരിക്കുന്നുവെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ എൻ. ദേവിദാസ്. ഇതുവരെ 579 പരാതികൾ പരിഹരിച്ചു. ഹരിതചട്ട നിയമലംഘനങ്ങൾ കണ്ടെത്തി പരിഹരിക്കുന്നുമുണ്ട്. പൊതുസ്ഥലങ്ങൾ കൈയ്യേറി സ്ഥാപിച്ച ഫ്‌ളക്‌സുകൾ, ബോർഡുകൾ, കൊടികൾ എന്നിവയും നീക്കംചെയ്തു.
ആർ.ആർ. ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലാണ് പ്രവർത്തനം. താലൂക്ക്തലങ്ങളിൽ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പേരുടെ സംഘമാണ് ഓരോ സ്‌ക്വാഡിലും. ജില്ലാതല സ്‌ക്വാഡിന് ലഭിക്കുന്ന പരാതികൾ താലൂക്ക് തലങ്ങളിലേക്ക് കൈമാറി സമയബന്ധിതമായി പരാതി പരിഹരിച്ച് പരാതിക്കാർക്ക് മറുപടിയും നൽകിവരുന്നു. വാട്‌സാപ്പ്ഗ്രൂപ്പുകൾവഴിയാണ് പ്രവർത്തനഏകോപനം. തദ്ദേശസ്ഥാപന സെക്രട്ടറിമാരുടെ പങ്കാളിത്തം ഉറപ്പാക്കിയാണ് നടപടികൾ.
നവംബർ 18 മുതൽ 26 വരെ പരിഹരിച്ച പരാതികളുടെ വിശദാംശങ്ങൾ:
ജില്ലാ സ്‌ക്വാഡ്: 37
താലൂക്കുകൾ- കൊല്ലം: 100, കൊട്ടാരക്കര: 85 കുന്നത്തൂർ: 10, കരുനാഗപ്പള്ളി: 82, പുനലൂർ: 96, പത്തനാപുരം: 69, പരിഹരിച്ച മുഴുവൻ കേസുകളുടെ എണ്ണം: 579.
ജില്ലാ-താലൂക്ക്തല സ്‌ക്വാഡുകളുമായി ബന്ധപ്പെടാം:
ജില്ലാ ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ്: ജൂനിയർ സൂപ്രണ്ട്, ജില്ലാ തല ഐ സി ഡി എസ് സെൽ, കൊല്ലം 9847178111. താലൂക്ക്തല സ്‌ക്വാഡുകൾ: കൊല്ലം: ആർ ആർ ഓഫീസ് ജൂനിയർ സൂപ്രണ്ട് 9995995777, പുനലൂർ: പുനലൂർ ഡെപ്യൂട്ടി തഹസിൽദാർ 8606651077, കരുനാഗപ്പള്ളി: ഐസിഡിഎസ് സൂപ്പർവൈസർ 7306425747, പത്തനാപുരം: ഡെപ്യൂട്ടി തഹസിൽദാർ 9446169748, കുന്നത്തൂർ: ശാസ്താംകോട്ട എ.ഇ ഓഫീസ് ജൂനിയർ സൂപ്രണ്ട് 9447594348, കൊട്ടാരക്കര: തദ്ദേശസ്വയംഭരണ സ്ഥാപനം ജോയിന്റ് ഡയറക്ടറുടെ കാര്യാലയം ജൂനിയർ സൂപ്രണ്ട് – 8547475625.










