വിദ്യാര്‍ഥികള്‍ക്ക് ആട്ടിന്‍കുട്ടികള്‍ വിതരണംചെയ്ത് മന്ത്രി
കൊല്ലം വെളിനല്ലൂര്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂളിലെ ഒന്നും രണ്ടും ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും പ്രീ. പ്രൈമറി വിദ്യാര്‍ഥികള്‍ക്കും ആട്ടിന്‍കുട്ടികളെ വളര്‍ത്താനും പഠിക്കാനും പങ്കിടാനും അവസരമൊരുക്കി. പദ്ധതിയുടെ ഉദ്ഘാടനം മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിച്ചു. വിദ്യാര്‍ഥികളില്‍ ന•യും സഹജീവിസ്‌നേഹവും വളര്‍ത്താനും പഠനത്തോടൊപ്പം ചെറുവരുമാനം നേടാനും പദ്ധതി ഉപകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അധ്യാപകരും രക്ഷകര്‍ത്താക്കളും വാങ്ങിനല്‍കിയ ആട്ടിന്‍കുട്ടികളെയാണ് വിതരണംചെയ്തത്. ആട്ടിന്‍കുട്ടികള്‍ വളര്‍ന്നു പ്രസവിക്കുമ്പോള്‍ കുട്ടിയെ സഹപാഠിക്കു ദാനമായിനല്‍കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുക.
വെളിനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.അന്‍സര്‍ അധ്യക്ഷനായി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ഡി ഷൈന്‍കുമാര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വി റാണി തുടങ്ങിയവര്‍ പങ്കെടുത്തു.










