ഭരണഭാഷ വാരാചരണം ; ശില്പശാല സംഘടിപ്പിച്ചു
എല്ലാ ജനവിഭാഗങ്ങള്‍ക്കും മനസിലാകുന്ന നല്ലതും ശരിയുമായ മലയാളപ്രയോഗമാണ് ഭരണഭാഷയിലും ഉണ്ടാകേണ്ടത് എന്ന് ഓര്‍മിപ്പിച്ച് ഏകദിന ശില്‍പശാല. കൊല്ലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും കൊല്ലം ബാര്‍ അസോസിയേഷനും സംയുക്തമായി കലക്ടറേറ്റ്-കോടതിജീവനക്കാര്‍ക്കായി നടത്തിയപരിപാടി ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് ഉദ്ഘാടനം ചെയ്തു. കേരള യൂണിവേഴ്സിറ്റി കോളജിലെ മുന്‍ അധ്യാപകന്‍ ഡൊമിനിക് ജെ. കാട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പി ബി ശിവന്‍ അധ്യക്ഷനായി. സെക്രട്ടറി കെ.ബി മഹേന്ദ്ര, ഐ-പി ആര്‍ ഡി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ് ശൈലേന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍ ഹേമന്ത്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.










