കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് പരിശീലന ക്യാമ്പ് സമാപിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ, ജില്ലാതല ദ്വിദിന നേതൃത്വ പരിശീലന സഹവാസ ക്യാമ്പ് കൊട്ടിയം അനിമേഷൻ സെന്ററിൽ സമാപിച്ചു. സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും എം. നൗഷാദ് എം.എൽ.എ നിർവഹിച്ചു.
ജില്ലയിലെ 52 വി.എച്ച്.എസ്.ഇ സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ടു വിദ്യാർഥികൾ വീതമാണ് പരിശീലനത്തിൽ പങ്കെടുത്തത്. ജില്ലയിലെ കരിയർ മാസ്റ്റർമാരും ഭാഗമായി. വിദ്യാർഥികളിൽ നേതൃത്വ ഗുണം, സഹകരണ മനോഭാവം, ഉപരിപഠന-തൊഴിൽ സാധ്യതകൾ, മാനസിക ആരോഗ്യം മെച്ചപ്പെടുത്തൽ, മെഡിറ്റേഷൻ തുടങ്ങിയ വിവിധ സെഷനുകളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നത്.
ജില്ലാ കോഡിനേറ്റർ മാത്യു എബ്രഹാം അധ്യക്ഷനായി. പ്രോഗ്രാം കമ്മിറ്റി കൺവീനർ ജി ആർ അഭിലാഷ്, ക്രിസ്തു ജ്യോതി ആനിമേഷൻ സെന്റർ കോർഡിനേറ്റർ സിസ്റ്റർ പട്രീഷാ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.










