പാലേരി മൊട്ട അങ്കണവാടി പുതിയ കെട്ടിടം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു

post

അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിൽ പുതുതായി നിർമിച്ച പാലേരി മൊട്ട അങ്കണവാടി കെട്ടിടോദ്ഘാടനം ആരോഗ്യ, വനിത, ശിശുവികസന മന്ത്രി വീണാ ജോർജ് നിർവ്വഹിച്ചു.

മുഖ്യമന്ത്രിയുടെ എംഎൽഎ, എഡിഎസ് ഫണ്ടിൽ നിന്നും 25 ലക്ഷം വിനിയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. പുതിയ കെട്ടിടത്തിൽ വരാന്ത, വിശാലമായ ഹാൾ, അടുക്കള, വർക്ക് ഏരിയ, ശൗചാലയം എന്നിവയുണ്ട്.

അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ലോഹിതാക്ഷൻ അധ്യക്ഷനായി. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ ഗിരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പ്രസന്ന, ജില്ലാപഞ്ചായത്ത് അംഗം ചന്ദ്രൻ കല്ലാട്ട്, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം എം രമേശൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പി സജേഷ്, ഇ.കെ സരിത, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എസ് അവ്യ, ഐസിഡിഎസ് ജില്ലാതല സെൽ പ്രോഗ്രാം ഓഫീസർ സി.എ ബിന്ദു, തലശ്ശേരി അഡീഷണൽ സിഡിപിഒ കെ അനിത, ഐസിഡിഎസ് സൂപ്പർവൈസർ എ ഷിൻജ, കെ ബാബുരാജ്, കെ.സി അബ്ദുൾറഹ്‌മാൻ, മാമ്പ്രത്ത് രാജൻ, അബ്ദുൽ ഖാദർ മാസ്റ്റർ, പി.പി രാജൻ, കെ.സി ജയപ്രകാശ്, പി ജയേഷ് തുടങ്ങിയവർ പങ്കെടുത്തു.