മത്സ്യത്തൊഴിലാളി വിധവാ പെന്‍ഷന്‍; 2.92 കോടി രൂപ അനുവദിച്ചു

post

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ വിധവാ പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ട് മാസത്തെ പെൻഷൻ വിതരണം ചെയ്യുന്നതിനായി രണ്ട് കോടി തൊണ്ണൂറ്റി രണ്ട് ലക്ഷത്തി നാല്പത്തി ഒന്നായിരത്തി അറന്നൂറ്‌ രൂപ അധിക തുകയായി അനുവദിച്ച് ഉത്തരവായതായി ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. സർക്കാർ ധന സഹായം ഉപയോഗിച്ച് പെൻഷൻ വിതരണം ചെയ്യുന്ന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ 9138 ഗുണഭോക്താക്കള്‍ക്കാണ് തുക ലഭിക്കുക.