സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം
ജില്ലാ പഞ്ചായത്തിന്റെ 'ഓട്ടിസം ബാധിച്ച കുട്ടികളുടെ പുനരധിവാസം’ പദ്ധതിയുടെ ഭാഗമായി മീനമ്പലം ജി.എൽ.പി.എസ്, കുന്നിക്കോട് ജി.എൽ.പി.എസ് സ്‌കൂളുകളിലെ ഓട്ടിസം സെന്ററിലേക്ക് സ്പീച്ച് തെറാപ്പിസ്റ്റിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി. ഇവരുടെ അഭാവത്തിൽ ഹിയറിംഗ് ഇംപയേർഡിൽ ഡിപ്ലോമ ഉള്ളവരെയും പരിഗണിക്കും. യോഗ്യതാസർട്ടിഫിക്കറ്റും ബയോഡേറ്റയും സഹിതം നവംബർ മൂന്നിന് രാവിലെ 11ന് ജില്ലാ പഞ്ചായത്തിൽ നടക്കുന്ന വോക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.










