വോളിബോൾ കോച്ച്, കോച്ച് അസിസ്റ്റന്റ് തസ്തികകളിൽ കരാർ നിയമനം

post

കുളത്തുപ്പുഴ ജി.എച്ച്.എസ് സ്‌കൂളിൽ പ്രവർത്തിക്കുന്ന ജിമ്മി ജോർജ് വോളിബോൾ കോർട്ട് അക്കാദമിയിലേക്ക് വോളിബോൾ കോച്ച്, കോച്ച് അസിസ്റ്റന്റ് തസ്തികകളിലേക്ക് കരാർ നിയമനം നടത്തും. യോഗ്യത: വോളിബോൾ കോച്ച്- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്സിൽ നിന്നും വോളിബോളിൽ ഡിപ്ലോമ. കോച്ച് അസിസ്റ്റന്റ്- ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിരിക്കണം. പ്രദേശവാസികൾക്ക് മുൻഗണന. പ്രായപരിധി: 18 വയസിന് മുകളിൽ. യോഗ്യതാസർട്ടിഫിക്കറ്റും ബയോഡേറ്റയും സഹിതം നവംബർ മൂന്നിന് രാവിലെ 11ന് ജില്ലാ പഞ്ചായത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.