സെക്യൂരിറ്റി തസ്തികകളിൽ ഒഴിവ്; വിമുക്തഭടന്മാര്‍ക്ക് അവസരം

post

കേരളത്തിലുള്ള കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും പൊതുമേഖല സ്ഥാപനങ്ങളിലേക്കും 2026 ജനുവരി മുതല്‍ 2026 ഡിസംബര്‍ വരെ ഒഴിവ് വരുന്ന സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, സെക്യൂരിറ്റി ഗാര്‍ഡ്, മറ്റ് അനുബന്ധ തസ്തികകള്‍ എന്നിവയിലേക്ക് സംസ്ഥാന വിമുക്തഭട വികസന പുനരധിവാസ കോര്‍പറേഷന്‍ (കെക്‌സ്‌കോണ്‍) രജിസ്റ്റര്‍ ചെയ്ത വിമുക്തഭടന്മാന്‍മാര്‍ക്കും ആശ്രിതര്‍ക്കും അപേക്ഷിക്കാം. WWW.KEXCON.IN ലൂടെ ഡിസംബര്‍ 10 വൈകിട്ട് അഞ്ചുവരെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കെക്‌സ്‌കോണ്‍, ടി സി 25/838, വിമല്‍ മന്ദിര്‍, അമൃത ഹോട്ടലിന് എതിര്‍വശം, തൈക്കാട് പി.ഒ, തിരുവനന്തപുരം, 695 014 വിലാസത്തിലോ 0471-2320771 ഫോണ്‍ നമ്പറിലോ ബന്ധപ്പെടണം.