കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പുതിയ ഐ സി യു ആംബുലന്‍സ്
 
                                                കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഐ സി യു ആംബുലന്‍സിന്റെ ഫ്ളാഗ് ഓഫ് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ ഉണ്ണികൃഷ്ണമേനോനും വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കൗണ്‍സിലര്‍ എസ് ആര് രമേഷും  നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ ബിജി ഷാജി അധ്യക്ഷയായി. നഗരസഭ സ്ഥിരംസമിതി അധ്യക്ഷ ജി സുഷമ, കൗണ്‍സിലര്‍മാരായ വനജ രാജീവ്, അനിത ഗോപകുമാര്‍, കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ട് നിബിന് കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.










