അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു
തൃശൂർ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ നിർമ്മാണ ഉദ്ഘാടനം സി സി മുകുന്ദൻ എംഎൽഎ നിർവഹിച്ചു. അന്തിക്കാട് ബ്ലോക്ക് പ്രസിഡൻറ് കെ കെ ശശിധരൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ രണ്ട് കോടി രൂപയാണ് ആദ്യഘട്ടത്തിൽ നിർമ്മാണത്തിനായി അനുവദിച്ചിട്ടുള്ളത്.
അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡൻറ് സിന്ധു ശിവദാസ് സ്വാഗതം ആശംസിച്ചു. താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശുഭാ സുരേഷ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ രാമചന്ദ്രൻ, സീന അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി കെ കൃഷ്ണകുമാർ, ടി ബി മായ, രജനി തിലകൻ, പി എസ് നെജീബ്, സെൽജി ഷാജു, ലതാ മോഹൻ, അബ്ദുൽ ജലീൽ എടയാടി എന്നിവർ പങ്കെടുത്തു. ജോയിൻറ് ബി ഡി ഒ ഏ വി സന്ദീപ് ചടങ്ങിന് നന്ദി പറഞ്ഞു.










