പാൽ ഗുണമേന്മ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

post

ക്ഷീര വികസന വകുപ്പ് വയനാട് ജില്ലാ ഗുണനിലവാര നിയന്ത്രണ യൂണിറ്റിന്റെ നേതൃത്വത്തിൽ പാൽ ഗുണമേന്മ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ചീക്കല്ലൂർ ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് മെമ്പർ സുജേഷ് ഉദ്ഘാടനം ചെയ്തു. ചീക്കല്ലൂർ ക്ഷീരോൽപ്പാദക സഹകരണ സംഘം പ്രസിഡണ്ട് കേശവ മാരാർ അദ്ധ്യക്ഷനായി. ഗുണനിലവാര നിയന്ത്രണ ഓഫീസർ കെ.എം നൗഷ, ക്ഷീരവികസന ഓഫീസർ ടി.കെ ലീന എന്നിവർ ക്ലാസെടുത്തു. സംഘം ഡയരക്ടർ ഇ.വി സന്തോഷ്, സുനിൽ എന്നിവർ സംസാരിച്ചു.