ലഹരിക്കെതിരെ നാഷണല്‍ സര്‍വീസ് സ്കീം ശില്പശാല സംഘടിപ്പിച്ചു
ഉന്നത വിദ്യാഭ്യാസവകുപ്പും സാമൂഹികനീതി വകുപ്പും എന്‍എസ്എസ് സംസ്ഥാന കാര്യാലയവും ചേര്‍ന്ന് എന്‍എസ്എസ് ആസാദ് സേനയുടെ നേതൃത്വത്തില്‍ പ്രോഗ്രാം ഓഫീസര്‍മാര്‍ക്കുള്ള കൊല്ലം ജില്ലാ തല ദ്വിദിന പരിശീലന ശില്പശാല കൊട്ടിയം ക്രിസ്തു ജ്യോതിസ് അനിമേഷന്‍ സെന്ററില്‍ ആരംഭിച്ചു. വിദ്യാര്‍ത്ഥികളെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളിലേയ്ക്ക് സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലഹരിവിരുദ്ധ സേന രൂപീകരിച്ചിരിക്കുന്നത്.
കേരള സര്‍വകലാശാല കോളേജുകള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍, പോളിടെക്നിക് സ്കൂളുകള്‍, ഐടിഐ, ഹെല്‍ത്ത് സയന്‍സ് സര്‍വകലാശാല കോളേജുകള്‍, ഐഎച്ച്ആര്‍ഡി കോളേജുകള്‍, എന്‍ജിനീയറിങ്ങ് കോളേജുകള്‍ എന്നിവിടങ്ങളിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.
എം നൗഷാദ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എന്‍എസ്എസ് ഓഫീസര്‍ ഡോ. ഡി. ദേവിപ്രിയ അധ്യക്ഷയായി. എക്സൈസ് പ്രിവന്റീവ് സര്‍ക്കിള്‍ ഓഫീസര്‍ എസ്.ആര്. ഷെറിന് രാജ്, സാമൂഹികനീതി വകുപ്പ് ഓഫീസര്‍ എ.കെ.ഹരികുമാരന്‍ നായര്‍, ജില്ലാ ആസാദ് സേന കോഡിനേറ്റര്‍ ജി. ആശ, എപിജെഎകെടിയു റീജിയണല്‍ കോഡിനേറ്റര്‍ എസ്. രതീഷ്, ഹയര്‍ സെക്കന്‍ഡറി ജില്ലാ കോഡിനേറ്റര്‍ എസ് എസ് അഭിലാഷ്, വിഎച്ച്എസ്ഇ ജില്ലാ കോഡിനേറ്റര്‍ പി.എ. സജിമോന്‍, കെയുഎച്ച്എസ് ജില്ലാ കണ്‍വീനര്‍ ഡോ. കെ.ആര് മനോ രാകേഷ്, ആസാദ്സേന പ്രോഗ്രാം ഓഫീസര്‍ വിന്നു വി ദേവ് എന്നിവര്‍ സംസാരിച്ചു.
വിമുക്തി മിഷന് കൊല്ലം ജില്ലാ കോഡിനേറ്റര്‍ അരവിന്ദ് ഘോഷ്, സിവില്‍ എക്സൈസ് ഓഫീസര്‍ സോണി ജെ സോമന്, സൈക്കോളജിസ്റ്റ് ജോണ്‍സ് കെ ലൂക്കോസ്, സ്റ്റേറ്റ് റിസോഴ്സ് പേഴ്സണ്‍ മീര ശ്രീകുമാര്‍, നാഷണല്‍ ട്രെയിനര്‍ ബ്രഹ്മനായകം മഹാദേവന് എന്നിവര്‍ ക്ലാസുകളെടുത്തു.










