ആദിവാസി ഉന്നതികളില്‍ ടിബി/ എച്ച് ഐ വി ബോധവത്ക്കരണം സംഘടിപ്പിച്ചു

post

ടിബി മുക്ത് ഭാരത്  ലക്ഷ്യം കൈവരിക്കുന്നതിന് ‘എല്ലാ കവലകള്‍ തോറും ടിബി / എച്ച് ഐ വി ബോധവത്കരണം' ക്യാമ്പയിന്‍  കൊല്ലം കടമാന്‍കോട്, കുളത്തൂപ്പുഴ എന്നിവിടങ്ങളില്‍ സംഘടിപ്പിച്ചു. ജില്ലാ ടിബി/എച്ച് ഐ വി നിയന്ത്രണ ഓഫീസര്‍ ഡോ. എം സാജന്‍ മാത്യൂസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി. ആര്‍ സന്തോഷ്‌കുമാര്‍ അധ്യക്ഷനായി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്യ, ടിബി കോര്‍ഡിനേറ്റര്‍ ജി.ശങ്കര്‍, എച്ച് എസ് സന്തോഷ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അരുണ്‍ കുമാര്‍, ബോബി ചെറിയാന്‍ , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നസീം ഖാന്‍, എസ് ടി എസ് ആര്‍ അനന്ദു ഗോപാല്‍, ആശാ പ്രവര്‍ത്തകര്‍, എം എല്‍ എസ് പി ജീവനക്കാര്‍, ഊരുമൂപ്പ•ാരായ അപ്പുകുട്ടന്‍ കാണി, രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.