എംപ്ലോയബിലിറ്റി സെന്റർ രജിസ്ട്രേഷൻ ക്യാമ്പ് ഒക്ടോബർ 30ന്

post

തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്ട്രേഷൻ ക്യാമ്പ് ഒക്ടോബർ 30 ന് രാവിലെ 11 ന് നെയ്യാറ്റിൻകര ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടക്കും. മിനിമം പ്ലസ്ടു യോഗ്യതയുള്ളവരും ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കൽ, മറ്റ് പ്രൊഫഷണൽ യോഗ്യതയുള്ളവരും 40 വയസിൽ താഴെ പ്രായമുള്ളതുമായ നെയ്യാറ്റിൻകരയിലെയും സമീപ പ്രദേശങ്ങളിലേയും ഉദ്യോഗാർഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാം.

ഒറ്റത്തവണയായി 300 രൂപ ഒടുക്കി രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് തിരുവനന്തപുരവും മറ്റു ജില്ല എംപ്ലോയബിലിറ്റി സെന്ററുകളും മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആഴ്ചതോറും നടത്തുന്ന അഭിമുഖങ്ങൾ, ജോബ് ഫെയർ എന്നിവയിൽ പങ്കെടുക്കാം. ആയതിനുള്ള സോഫ്റ്റ്‌സ്കിൽ, കമ്പ്യൂട്ടർ പരിശീലനവും ഉദ്യോഗാർഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിൽ ലഭ്യമാക്കും. ഫോൺ: 8927916220, 0471 2992609.