വേമ്പനാട് കായൽ - കുട്ടനാട് തണ്ണീർതടം പുനരുജ്ജീവനത്തിനായി മുഖ്യമന്തിക്ക് ഡി പി ആർ സമർപ്പിച്ചു

post

ആലപ്പുഴ വേമ്പനാട് കായലിന്റെയും കുട്ടനാട് തണ്ണീർതടത്തിന്റെയും പുനരുജ്ജീവനത്തിനായി തയ്യാറാക്കിയ ഡീറ്റൈയിൽഡ് പ്രോജക്ട് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു.

മന്ത്രി സജി ചെറിയാൻ എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, ദലീമ ജോജോ, തോമസ് കെ തോമസ് എന്നവരുടെ സാന്നിധ്യത്തിലാണ്കൃഷി, ജലവിഭവം, ഫിഷറീസ് വകുപ്പുകൾ സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ട്  ആലപ്പുഴ ജില്ലാ കളക്ടർ കൈമാറിയത്.

വേമ്പനാട് കായലിന്റെയും കുട്ടനാടിന്റെയും പരിസ്ഥിതി സംരക്ഷണം, കായൽ- കൃഷി മേഖലകളുടെ പുനരുജ്ജീവനം, മത്സ്യസമ്പത്ത് വർദ്ധനവ് തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ സമഗ്രമായ പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാരാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

₹702.05 കോടി രൂപയുടെ ഡി.പി.ആറിൽ ജലവിഭവ നിയന്ത്രണ സംവിധാനങ്ങളുടെ നവീകരണം, കായൽ ശുചീകരണ പ്രവർത്തനങ്ങൾ, തീരപ്രദേശങ്ങളിലെ പരിസ്ഥിതി സംരക്ഷണ നടപടികൾ, തുടങ്ങി നിരവധി പ്രധാന ഘടകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.