ഫസ്റ്റ് എയിഡ് കിറ്റ് വിതരണം ചെയ്തു
പത്തനംതിട്ട പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി സ്‌കൂള്‍, അങ്കണവാടി, തൊഴിലുറപ്പ് സൈറ്റ് എന്നിവിടങ്ങളിലേക്കുള്ള ഫസ്റ്റ് എയ്ഡ് കിറ്റിന്റെ വിതരണോദ്ഘാടനം പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് സാര്‍വത്രിക പ്രഥമശുശ്രൂഷ പരിശീലനം ലക്ഷ്യമാക്കി നടത്തുന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി അടൂര്‍ ഫയര്‍ഫോഴ്സ് യൂണിറ്റ് അംഗങ്ങള്‍ പ്രഥമ ശുശ്രൂഷ പരിശീലനം നല്‍കി. ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍, സ്ഥിരം സമിതി അധ്യക്ഷരായ ശ്രീകുമാര്‍, വി പി വിദ്യാധര പണിക്കര്‍, പ്രിയ ജോതികുമാര്‍, അംഗങ്ങളായ ശ്രീവിദ്യ, അംബിക ദേവരാജന്‍, പൊന്നമ്മ വര്‍ഗീസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഐഷാ എസ് ഗോവിന്ദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രഞ്ജു, പബ്ലിക്ക് ഹെല്‍ത്ത് നെഴ്സ് ജീജ എന്നിവര്‍ പങ്കെടുത്തു.










