ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

post

ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ ഓഡിറ്റോറിയം ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. വീണാ ജോർജ്ജ് എം.എൽ.എ യുടെ 2022-23 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം നടത്തിയത്. ബ്ലോക്ക്പഞ്ചായത്ത് പരിപാടികളോടൊപ്പം പൊതുപരിപാടികൾക്കും ഓഡിറ്റോറിയം ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ സജ്ജീകരിക്കുകയാണ് ലക്ഷ്യം. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാ ദേവി അധ്യക്ഷയായി. ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആർ അനീഷ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആതിര ജയൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സാലി ലാലു പുന്നയ്ക്കാട്, ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങളായ ജിജി ചെറിയാൻ, വി.ജി. ശ്രീവിദ്യ, കലാ അജിത്ത്, അഭിലാഷ് വിശ്വനാഥ്, അജി അലക്‌സ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ബിന്ദു വേലായുധൻ, അസി.എക്‌സി. എഞ്ചിനീയർ സംഗീത പത്മരാജൻ, ഇലന്തൂർ ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി ആർ എസ് അനിൽ കുമാർ എന്നിവർ പങ്കെടുത്തു.