കുടുംബശ്രീ സി ഡി എസ് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
പത്തനംതിട്ട വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് വാര്‍ഷികാഘോഷം പ്രമോദ് നാരായണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍ അധ്യക്ഷയായി. ഓരോ വാര്‍ഡിലും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച കുടുംബശ്രീ, സംഘകൃഷി, സംരംഭ യൂണിറ്റുകളെയും ഹരിത കര്‍മ്മ സേനാംഗങ്ങള്‍, വനിതാ ശിങ്കാരിമേളക്കാര്‍ എന്നിവരെയും ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രതിനിധികള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍, വാര്‍ഡ് അംഗങ്ങള്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.










