ജീവന്‍രക്ഷാ മരുന്നുകള്‍ എത്തിച്ചു നല്‍കി കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ

post

കൊല്ലം:  ലോക്ക് ഡൗണ്‍ മൂലം മരുന്ന് വാങ്ങാന്‍ മാര്‍ഗമില്ലാതെ വിഷമിച്ച ശൂരനാട് വടക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ സ്വപ്ന ഭവനത്തില്‍ കൃഷ്ണന്‍കുട്ടിക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ എത്തിച്ചു നല്‍കി കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ. കൃഷ്ണന്‍കുട്ടി വര്‍ഷങ്ങളായി ഹൃദ്രോഗത്തിനുള്ള മരുന്ന് കഴിച്ചുവരുകയാണ്. മരുന്നിന് ബുദ്ധിമുട്ട് നേരിട്ട വിവരം വാര്‍ഡ് മെമ്പര്‍ രമ്യ രവീന്ദ്രന്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് എം എല്‍ എ നേരിട്ട് സഹായമെത്തിച്ചത്.