ജാഗ്രത സമിതി ബ്ലോക്ക്തല ക്യാമ്പയിന് തുടക്കമായി
വനിതാ ശിശു വികസന വകുപ്പിന്റെ സങ്കല്‍പ്പ് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമനും, കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ജെന്റര്‍ റിസോഴ്സ് സെന്ററും സംയുക്തമായി ജാഗ്രതാസമിതി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബ്ലോക്ക്തല ക്യാമ്പയിന് തുടക്കമായി. മുഖത്തല ബ്ലോക്ക് പഞ്ചായത്തിലെ ഇ. എം. എസ് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സജീവ് അധ്യക്ഷനായി. 'ജാഗ്രത സമിതി പ്രവര്‍ത്തനവും പ്രാധാന്യവും' വിഷയത്തില്‍ കില റിസോഴ്സ് പേഴ്സണ്‍ ഡോ. അമൃത് രാജ് ക്ലാസ് എടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി റോസി, സങ്കല്പ് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമെന്‍ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ എം. സൂസന്, സി.ഡി.പി.ഒമാരായ അല്ലി, സുജിത, ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ കൗണ്‍സിലര്‍ എസ്. സലീന ഫാത്തിമ, കമ്മ്യൂണിറ്റി വിമെന്‍ ഫെസിലിറ്റേറ്റര്‍ സന്ധ്യ, ജാഗ്രത സമിതി അംഗങ്ങള്‍, ബീറ്റ് പോലീസ് ഓഫീസര്‍മാര്‍, സി.ഡബ്ല്യൂ.എഫ് മാര്‍, സി.ഡി.എസ് ചെയര്പേഴ്സണ്മാര്, അങ്കണവാടി ടീച്ചര്മാര്, ജെ.പി.എച്ച്.എന്‍, ഐ.സി.ഡി.എസ് സുപ്പര്‍വൈസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു










