മഴ: വാമനപുരം - കരമന നദി തീരത്തുള്ളവർ ജാഗ്രത പാലിക്കണം

post

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനാൽ തിരുവനന്തപുരം വാമനപുരം (മൈലമൂട് സ്റ്റേഷൻ) നദിയിലും കരമന (വെള്ളൈക്കടവ് സ്റ്റേഷൻ) നദിയിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു( 24-10-2025 ) . ഈ നദികളുടെ തീരത്തുള്ളവർ യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. ആവശ്യമെങ്കിൽ അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കേണ്ടതാണ്.