വികസനക്ഷേമ പ്രവര്‍ത്തനങ്ങളുമായി ചവറ വികസന സദസ്

post

ഗ്രാമപഞ്ചായത്തിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങളും ഭാവി പദ്ധതികളും ചര്‍ച്ച ചെയ്ത് കൊല്ലം ചവറ വികസന സദസ്. ചവറ മുകുന്ദപുരം ഷാ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സദസ്  സുജിത്ത് വിജയന്‍പിള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു.സര്‍ക്കാരിന്റെ വികസന റിപ്പോര്‍ട്ട് പടിഞ്ഞാറേ കല്ലട പഞ്ചായത്ത് സെക്രട്ടറി റ്റി.ദിലീപ് അവതരിപ്പിച്ചു.

അതിദാരിദ്ര്യ ലിസ്റ്റില്‍പ്പെട്ട ഏഴു കുടുംബങ്ങള്‍ക്ക് വസ്തുവും വീടും നല്‍കി. ഡിജി കേരളം പദ്ധതിയിലൂടെ 2,454 വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തീകരിച്ചു. പാലിയേറ്റീവ് കെയര്‍ പദ്ധതിയിലൂടെ 36.02 ലക്ഷം ചെലവഴിച്ചു. വനിതകള്‍ക്ക് 40 ലക്ഷം രൂപയുടെ സമ്പൂര്‍ണ്ണ മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്തു. എംഎല്‍എ ഫണ്ടില്‍നിന്ന് ആയുര്‍വേദ ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മ്മിച്ചു. വയോജനങ്ങള്‍ക്ക് എല്ലാവര്‍ഷവും താലോലം പടത്തിയിലൂടെ  പ്രോജക്റ്റില്‍ കട്ടില്‍ വിതരണം നിര്‍വഹിച്ചു. ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിച്ചു. 19.68 ലക്ഷം രൂപയുടെ ഇ-ഓട്ടോമാറ്റിക് എല്‍.ഇ.ഡി സ്ഥാപിച്ചു. 23 വാര്‍ഡുകളില്‍ ശുദ്ധജല വിതരണത്തിന്  1.50 കോടി  രൂപ ചെലവഴിച്ചു. 28 സ്മാര്‍ട്ട് അംഗനവാടികളും, സംസ്ഥാനത്തെ ആദ്യത്തെ ശീതീകരിച്ച ഇ-ലൈബ്രറിയും പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചു.

സിനിമ മേഖലയില്‍ നിന്നും ശ്രീകുമാര്‍, ജോസ് ടൈറ്റസ് എന്നിവരെയും ഹരിത കര്‍മ്മ സേനാംഗങ്ങളെയും ചടങ്ങില്‍  ആദരിച്ചു. പഞ്ചായത്തിന്റെ വികസന റിപ്പോര്‍ട്ട് വീഡിയോ പ്രദര്‍ശിപ്പിച്ചു. പഞ്ചായത്ത് അംഗം സുരേഷ് ബാബു അധ്യക്ഷനായി. ചവറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി. മനോജ്,  ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രീയ ഷിനു, സി. രതീഷ്, പഞ്ചായത്ത് അംഗങ്ങളായ പി ശശിധരന്‍പിള്ള, ജി.ആര്‍.ഗീത, ഒ.വിനോദ്, സി.കെ.ടെസ്, ആര്‍.റാഹില ബീവി, സിഡിഎസ് ചെയര്‍പേഴ്സണ്‍ പ്രിയ ജോണ്‍ എന്നിവര്‍ പങ്കെടുത്തു..