തലവൂര്‍ വികസനസദസ് ഉദ്ഘാടനം ചെയ്തു

post

കൊല്ലം തലവൂര്‍ ഗ്രാമപഞ്ചായത്തിലെ വികസനസദസ് ശ്രീഭദ്ര ഓഡിറ്റോറിയത്തില്‍ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. കലാദേവി അധ്യക്ഷയായി.

വിവിധ പ്രവര്‍ത്തനങ്ങളിലൂടെ പഞ്ചായത്തിനെ അതിദാരിദ്ര്യമുക്തമാക്കി. ഡിജി കേരളം പദ്ധതിയിലൂടെ 2981 വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കി. ലൈഫ് ഭവന പദ്ധതിയില്‍ 317 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. പാലിയേറ്റീവ് കെയര്‍ പദ്ധതിയിലൂടെ 152 അംഗങ്ങള്‍ക്ക് സേവനം നല്‍കുന്നതിനായി പ്രതിവര്‍ഷം 10 ലക്ഷം രൂപ ചെലവഴിക്കുന്നു. മാലിന്യസംസ്‌കരണത്തിനായി രണ്ട് എം.സി.എഫുക്കളും 26 മിനി എം.സി.എഫുക്കളും സ്ഥാപിച്ചു. ആയുര്‍വേദ ആശുപത്രിക്ക് സംസ്ഥാന സര്‍ക്കാരിന്റെ കായകല്‍പ്പ അവാര്‍ഡ് ലഭിച്ചു.

ഹരിതകര്‍മസേനാംഗങ്ങയെും വിരമിച്ച കേണല്‍ ബി. സുരേന്ദ്രന്‍പിള്ള, മികച്ച എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ടി. രാജേഷ് കുമാര്‍, ഡെന്റിസ്റ്റ് ഡോ. ക്രിസ്റ്റീന ജോര്‍ജ്, കൂണ്‍ കര്‍ഷകന്‍ ലാലു തോമസ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ രമേഷ് കുമാര്‍ എന്നിവരെയും ആദരിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നെടുവന്നൂര്‍ സുനില്‍, സ്ഥിരംസമിതി അധ്യക്ഷരായ നിഷാമോള്‍, സുധ ജെ അനില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ യദു കൃഷ്ണന്‍, ഗായത്രിദേവി തുടങ്ങിയവര്‍ പങ്കെടുത്തു.