ശാസ്ത്ര ചരിത്ര ശില്പശാല നടത്തി

ശിശുക്ഷേമസമിതിയും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി ശാസ്ത്ര ചരിത്ര ശില്പശാല സംഘടിപ്പിച്ചു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി. ജേക്കബ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് ഷൈലജ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്കായി ശാസ്ത്ര-ചരിത്ര വിജ്ഞാന സെഷനുകള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ ശിശുക്ഷേമ സമിതി ബാലാവകാശ പ്രസ്ഥാനങ്ങളുടെയും വിദഗ്ദ വളൻ്റിയര്‍മാരുടെയും നേതൃത്വത്തില്‍ ശില്പശാല കാല്‍വരി മൗണ്ടില്‍ സംഘടിപ്പിച്ചത്. പരിപാടിയില്‍ സെക്രട്ടറി ഡിറ്റാജ് ജോസഫ്, സംഘാടകസമിതി ചെയര്‍മാന്‍ റോമിയോ സെബാസ്റ്റിന്‍, സംസ്ഥാന ഫാക്കല്‍റ്റി റ്റി.കെ. നാരായണദാസ്, രാജു പി. കെ., എന്നിവരും ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നായി 85 കുട്ടികളും പങ്കെടുത്തു.