വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചു

post

ഇടുക്കി വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച വികസന സദസ്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍  ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജു കുട്ടപ്പന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ് ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തില്‍   വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ 5 വര്‍ഷം നടത്തിയ വികസന നേട്ടങ്ങളുടെ റിപ്പോര്‍ട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആനിയമ്മ ജോര്‍ജ്  അവതരിപ്പിച്ചു.

അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന  പദ്ധതിയിലൂടെ അതിദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് പുറത്തുകൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള  പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്തില്‍ നടത്തി. വാര്‍ഡുകള്‍ തോറും ജനകീയ സമിതിയുടെ പങ്കാളിത്തത്തോടെ 76 ദരിദ്രരെ കണ്ടെത്തുകയും മൈക്രോപ്ലാന്‍ തയ്യാറാക്കി. അതിദാരിദ്ര കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റ്  വിതരണം, മരുന്നു വാങ്ങുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍, ഉപജീവനം ഉറപ്പുവരുത്തുന്നതിന് തയ്യല്‍കട, പെട്ടിക്കട ,പാട്ടനെല്‍കൃഷി തുടങ്ങിയ സംരംഭങ്ങള്‍ക്ക് പഞ്ചായത്ത് ആവശ്യമായ സഹായങ്ങള്‍, ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍, ലൈഫ് മിഷന്‍ പദ്ധതിയില്‍  61  ഗുണഭോക്താക്കള്‍ ഭവന  നിര്‍മ്മാണത്തിന് കരാറു വെച്ച് അതില്‍  40 ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ഹരിതകര്‍മ്മ സേനയിലൂടെ ശുചീകരണ മേഖലയില്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശേഖരണത്തിനായി 30 മിനി എം.സി. എഫുകളും ഒരു എം.സി.എഫും  67 ബോട്ടില്‍ ബൂത്തുകളും പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ സ്ഥാപിച്ചു.

 ഗ്രാമപഞ്ചായത്തിലെ  22 അങ്കണവാടികള്‍ സ്വന്തമായി കെട്ടിടം ഇല്ലാതിരുന്ന 5 അങ്കണവാടികള്‍ക്ക് പുതിയതായി കെട്ടിടം നിര്‍മ്മിച്ചു.

കാര്‍ഷികമേഖലയുടെ വികസനത്തിനായി സമഗ്രനെല്‍കൃഷി വികസനം, പച്ചക്കറി വിത്ത്,തൈ, കിഴങ്ങുവിള,കുരുമുളക് തൈ, വാഴ വിത്ത്, തുടങ്ങിയവയുടെ വിതരണം തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി.

ആരോഗ്യമേഖലയില്‍ പഞ്ചായത്ത് വളരെയധികം പുരോഗതികള്‍ കൈവരിച്ചു. വനിതകളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികള്‍ ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പിലാക്കി .വനിതാ ഗ്രൂപ്പുകള്‍ക്ക് കൃഷിക്കായി ഇടവിള കിറ്റ് വിതരണം, വനിത ഗ്യഹനാഥയായ കുടുംബങ്ങള്‍ക്ക് സംയോജിത കൃഷി യൂണിറ്റിന് പ്രോത്സാഹനം, വനിത വിതരണം ഗൃഹനാഥയായിട്ടുള്ള കുടുംബത്തിന് ചെറുതേനീച്ചപെട്ടി,

സ്ത്രീ ശാക്തീകരണവും ജാഗ്രതാസമിതി ശക്തിപ്പെടുത്തലും തുടങ്ങിയവ നടത്തി വരുന്നതായും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു.

 പൊതുജനങ്ങള്‍ പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച്   സംവദിക്കുന്നതിനും അവസരമുണ്ടായിരുന്നു. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടി പൊതുസ്ഥലം നിര്‍മ്മിക്കണമെന്നും അങ്കണവാടി കെട്ടിടങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും പഞ്ചായത്തില്‍ ഒരു  കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മിക്കണമെന്നും തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു.

യോഗത്തില്‍ പഞ്ചായത്ത് അംഗങ്ങളായ കബീര്‍ കാസിം,ഷെമീന അബ്ദുള്‍ കരിം, ടെസിമോള്‍ മാത്യൂ,പോള്‍ സെബാസ്റ്റ്യന്‍, ലാലി ജോസി,ഊരു മൂപ്പന്‍ എം ഐ ശശീന്ദ്രന്‍, കുടുംബശ്രീ സിഡിഎസ്  ചെയര്‍പേഴ്‌സണ്‍ രേഷ്മ മധു, ഹെഡ് ക്ലര്‍ക്ക് പ്രസന്ന കുമാരി പി.ജി, ഹരിത കര്‍മ്മ സേന അംഗങ്ങള്‍,കുടുംബശ്രീ അംഗങ്ങള്‍, അങ്കണവാടി ജീവനക്കാര്‍ ,ആശാ വര്‍ക്കര്‍മാര്‍, ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍, തുടങ്ങിയവര്‍ പങ്കെടു