വൈ ഐ പി 8.0 കോളജ്തല വിദ്യാര്‍ഥി രജിസ്ട്രേഷന് തുടക്കമായി

മുതിര്‍ന്ന പൗരന്മാരുടെ നൂതന ആശയങ്ങള്‍ക്കും അവസരം : മന്ത്രി കെ.എന്‍ ബാലഗോപാല്‍
യങ്ങ് ഇന്നോവേറ്റീവ്സ് പ്രോഗ്രാം വിജയികള്‍ക്കുള്ള അനുമോദനവും വൈ ഐ പി 8.0 കോളജ്തല വിദ്യാര്‍ഥി രജിസ്ട്രേഷന്റെ സംസ്ഥാനതല ഉദ്ഘാടനവും കൊല്ലം കൊട്ടാരക്കര സര്‍ക്കാര്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിർവഹിച്ചു.
നാട്ടിലെ മുതിര്‍ന്ന പൗരന്മാര്ക്ക് വിവിധ മേഖലകളില്‍ നൂതന ആശയങ്ങള്‍ അവതരിപ്പിക്കാന്‍ 'ന്യൂ ഇന്നിങ്സ്' പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു .
കേരളത്തിലെ യുവതയെ ചേര്‍ത്തുനിര്‍ത്തുന്നതിനൊപ്പം മുതിര്‍ന്ന പൗര•ാര്‍ക്ക് പുതിയ സംരംഭങ്ങളും സ്റ്റാര്‍ട്ട് അപ്പുകളും ആരംഭിക്കാന്‍ സര്‍ക്കാര്‍ പിന്തുണ നല്‍കും. ഇവരുടെ തൊഴില്‍ വൈദഗ്ധ്യവും അനുഭവസമ്പത്തും നാടിന്റെ പുരോഗതിക്ക് വിനിയോഗിക്കാനാകുന്ന അന്തരീക്ഷമാണ് സര്‍ക്കാര്‍ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ കാഴ്ചപ്പാടുകളിലൂടെ വികസനത്തിന് വഴിയൊരുക്കുന്ന വിജയികളാണ് ഒത്തുകൂടിയിരിക്കുന്നത്. കളമശ്ശേരിയിലെ സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തില്‍ ആരോഗ്യമേഖലയ്ക്ക് അനുയോജ്യമായ ത്രീഡി പ്രിന്റിംഗ് മോഡലുകള്‍ വികസിപ്പിച്ചു. ആരോഗ്യപരിശോധന മുതല്‍ ശസ്ത്രക്രിയ വരെയുള്ള ആവശ്യങ്ങള്‍ക്ക് പ്രയോജനകരമാകും. കൊല്ലം സ്വദേശികളായ മലയാളികളുടെ നേതൃത്വത്തിലുള്ള ചിപ് കമ്പനി 'നേത്രാസെമി' സെമികണ്ടക്ടര്‍ നിര്‍മാണമേഖലയില്‍ വലിയനിക്ഷേപം നടത്തിയത് അഭിമാനകരമാണ്. വിദ്യാര്‍ഥികളുടെ നൈപുണ്യത്തിനനുസരിച്ച് നൂതന സാങ്കേതിക/ ശാസ്ത്ര ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള സംവിധാനമാണ് കെ-ഡിസ്ക് നല്‍കുന്നത്. എല്ലാ മേഖലയിലും പുതിയ ആശയങ്ങള്‍ക്ക് പിന്തുണ നല്കുന്ന പദ്ധതികളാണ് സര്‍ക്കാര്‍ നിരന്തരം നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നഗരസഭാ ചെയര്മാന് കെ ഉണ്ണികൃഷ്ണമേനോന്‍ അധ്യക്ഷനായി. യങ്ങ് ഇന്നോവേറ്റീവ്സ് പ്രോഗ്രാം ജില്ലാതല വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി.കെ ഗോപന് നിര്‍വഹിച്ചു. കെ-ഡിസ്ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി ഉണ്ണികൃഷ്ണന് ആശയാവതരണം നടത്തി. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജി. കെ ഹരികുമാര്‍ വൈ.ഐ.പി ശാസ്ത്രപഥം വിഷയാവതരണം നടത്തി. വൈ.ഐ.പി 6.0, 7.0 ഘട്ടങ്ങളില്‍ വിജയികളായവര്‍ തങ്ങളുടെ നൂതന ആശയങ്ങള്‍ അവതരിപ്പിച്ച് മന്ത്രിയുമായി ആശയവിനിമയം നടത്തി.
വിമര്‍ശനാത്മകചിന്തയും ക്രിയാത്മകതയും വളര്‍ത്താനും മാറുന്ന തൊഴിലിടങ്ങളിലേക്ക് വിദ്യാര്‍ഥികളെ പ്രാപ്തരാക്കാനുമാണ് യങ് ഇന്നോവേറ്റീവ് പ്രോഗ്രാമിലൂടെ കെ-ഡിസ്ക് ലക്ഷ്യമിടുന്നത്. വൈ ഐ പി, എസ് എസ് കെയും പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് 'ശാസ്ത്രപഥം' സര്‍ക്കാര്‍ സ്കൂളുകളില്‍ പദ്ധതി നടപ്പാക്കുന്നത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വൈ.ഐ.പി സംസ്ഥാനതലത്തില്‍ കൊല്ലത്തെ മികച്ച ജില്ലയായി തിരഞ്ഞെടുത്തിട്ടുണ്ട്.
നഗരസഭാ മുന്‍ ചെയര്മാന് എസ്.ആര് രമേഷ്, ആര്.ഡി.ഡി എസ്. അജിത, ഡി.ഡി.ഇ കെ.ഐ ലാല്‍, എ.ഡി വി.എച്ച്.എസ്.ഇ എസ്.സജി, കെ ഡിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുദീപ് നായര്‍, ലേണിംഗ് ആന്‍ഡ് ഡെവലപ്മെന്റ് ഹെഡ് ഡോ.എ.എസ് മനോജ്, വൈ ഐ പി പ്രോഗ്രാം ഹെഡ് ബിജു പരമേശ്വരന്, എസ്.എസ്.കെ ഡി.പി.ഒ എച്ച്.ആര് അനിത, കൊട്ടാരക്കര സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ആര്.പ്രദീപ്, കൊട്ടാരക്കര ബി.പി.സി ഐ.മഞ്ജു, കെ ഡിസ്ക് സോണല്‍ മാനേജര്‍ ബി ജസ്റ്റിന് തുടങ്ങിയവര്‍ പങ്കെടുത്തു.