കുടുംബശ്രീ ദീപാവലി പ്രദര്‍ശനവിപണന മേളയ്ക്ക് തുടക്കം

കുടുംബശ്രീയുടെ കൊല്ലം ജില്ലാതല ദീപാവലി പ്രദര്‍ശന വിപണന മേളയ്ക്ക് തുടക്കമായി. ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് ഉദ്ഘാടനം നിര്‍വഹിച്ചു. കലക്ട്രേറ്റ് അങ്കണത്തില്‍ ഒക്ടോബര്‍ 18 വരെയുണ്ടാകും. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ആര്‍ വിമല്‍ചന്ദ്രന്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ബി ഉന്‍മേഷ്, സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് മേളയുടെ സമയം.