അന്താരാഷ്ട്ര ചലച്ചിത്ര മേള; ഡെലിഗേറ്റ് കിറ്റ് വിതരണം ചെയ്തു

post

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ കണ്ണൂർ തലശ്ശേരിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് കിറ്റ് വിതരണോദ്ഘാടനം നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ ചലച്ചിത്രതാരം റിയ ഇഷയ്ക്ക് കൈമാറി നിര്‍വഹിച്ചു. തുടര്‍ന്ന് ലിബര്‍ട്ടി തിയേറ്ററിലെ ഡെലിഗേറ്റ് സെല്ലില്‍ കിറ്റുകള്‍ വിതരണം ചെയ്തു.

തലശ്ശേരി പേള്‍ വ്യൂ റീജന്‍സിയില്‍ നടന്ന പരിപാടിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ പ്രേംകുമാര്‍, സെക്രട്ടറി സി അജോയ്, ഫെസ്റ്റിവല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച് ഷാജി, പ്രദീപ് ചൊക്ലി, എസ്.കെ അര്‍ജുന്‍, സുരാജ് ചിറക്കര എന്നിവര്‍ പങ്കെടുത്തു. ഒക്ടോബര്‍ 16 മുതല്‍ 19 വരെ ലിബര്‍ട്ടി തിയേറ്റര്‍ സമുച്ചയത്തിലാണ് ചലച്ചിത്രമേള.