ന്യൂട്രീഷന്‍ എക്സിബിഷനും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു

വികസന സദസ്സിനോടനുബന്ധിച്ച് കണ്ണൂർ പാട്യം ഗ്രാമപഞ്ചായത്തില്‍ 'ഷീറോസ്' ന്യൂട്രീഷന്‍ എക്സിബിഷനും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.വി ഷിനിജ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ 16 അങ്കണവാടികള്‍ക്കുള്ള പ്രഷര്‍കുക്കറും പരിപാടിയില്‍ വിതരണം ചെയ്തു. അങ്കണവാടി അധ്യാപകര്‍ക്കും അമ്മമാര്‍ക്കും പാട്യം ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ സുജ എസ് നായര്‍ പോഷകാഹാര ബോധവല്‍ക്കരണ ക്ലാസെടുത്തു. മികച്ച പോഷകാഹാരം മൂല്യമുള്ള ഭക്ഷണത്തിന് സമ്മാനം നല്‍കി.
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഫായിസ് അരൂള്‍, പഞ്ചായത്തംഗങ്ങളായ വി രതി, ഇ സി പ്രസീതകുമാരി, പത്മനാഭന്‍ മാസ്റ്റര്‍, മേപ്പാടന്‍ രവീന്ദ്രന്‍, ആസൂത്രണ സമിതി ചെയര്‍മാന്‍ കെ പ്രവീണ്‍ കുമാര്‍, കൂത്തുപറമ്പ് ബ്ലോക്ക് അഡീഷണല്‍ സി.ഡി.പി. ഒ പ്രീത, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ വസന്ത എന്നിവര്‍ സംസാരിച്ചു.