ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ഐഡി കാര്‍ഡ് വിതരണം ചെയ്തു

post

ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി കൊല്ലം ജില്ലയിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കായി തയ്യാറാക്കിയ ഐഡി കാര്‍ഡ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ   ജില്ലാ കലക്ടര്‍  എന്‍.ദേവിദാസ്   നിര്‍വഹിച്ചു.   ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ,   ചവറ, കരുനാഗപ്പളളി ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍  ജി.കെ പ്രദീപ്    തുടങ്ങിയവര്‍ പങ്കെടുത്തു.