അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം ഉദ്ഘാടനത്തിനൊരുങ്ങി

post

1.06 കോടി രൂപ ചെലവിലാണ് 5000 ചതുരശ്ര അടിയിൽ ക്രിമറ്റോറിയം നിർമിച്ചത്

വയനാട് അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം യാഥാർഥ്യത്തിലേക്ക്. ഗ്രാമപഞ്ചായത്തിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് 1.06 കോടി രൂപ ചെലവിലാണ് പദ്ധതി നിർമാണം പൂർത്തിയാക്കുന്നത്. അമ്പലവയൽ ഗവ. ആശുപത്രിക്ക് സമീപമാണ് 5000 ചതുരശ്ര അടിയിൽ ഗ്യാസ് ശ്മശാനത്തിന്റെ നിർമാണം പൂർത്തീകരിച്ചത്.

ഉ​റ്റ​വ​രു​ടെ മൃ​ത​ദേ​ഹം സംസ്‌​ക​രി​ക്കാ​ന്‍ അടുക്ക​ള പൊ​ളി​ച്ചും വീ​ട്ടു​മു​റ്റ​ത്ത് ചി​ത​യൊ​രു​ക്കി​യും ജനം പാ​ടു​പെ​ടു​ന്ന​ അവസ്ഥയിലാണ് അമ്പലവയൽ ഗ്രാമപഞ്ചായത്ത് ഭ​ര​ണ​സ​മി​തി മു​ന്‍കൈ​യെ​ടു​ത്ത് ക്രി​മി​റ്റോറിയം നി​ര്‍മി​ക്കാൻ തീരുമാനിച്ചത്. 38 ലക്ഷം രൂപ കെട്ടിടനിർമാണം, 18.5 ലക്ഷം അനുബന്ധ പ്രവർത്തനങ്ങൾ, 5 ലക്ഷം വയറിംഗ്, 35 ലക്ഷം മെഷിനറി പർച്ചേസ്, 10 ലക്ഷം ജനറേറ്ററും ഗ്യാസ് അനുബന്ധ പ്രവർത്തനങ്ങൾക്കും എന്നിങ്ങനെയാണ് തുക വിനിയോഗിച്ചത്.

മൃതദേഹങ്ങളുടെ അന്ത്യകർമങ്ങൾ നടത്താനായി പ്രത്യേക ഹാളും ഒരുക്കിയിട്ടുണ്ട്. പുക ശുദ്ധീകരിച്ച് പുറത്തേക്ക് വിടുന്ന സംവിധാനമാണ് ക്രിമറ്റോറിയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ ദുർഗന്ധമോ പരിസ്ഥിതി മലിനീകരണമോ ഉണ്ടാകില്ലെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.