ഹരിത കര്‍മ്മ സേനക്ക് ഓണം ബോണസ് വിതരണം ചെയ്തു

വയനാട് തരിയോട് ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണം ബോണസ് വിതരണം ചെയ്തു. സേനാംഗങ്ങള്‍ക്ക് 12 ശതമാനം ഓണം ബോണസും ഗ്രാമപഞ്ചായത്തിന്റെ വിഹിതം ഉള്‍പ്പെടെ 13,000 രൂപ വരെയാണ് ബോണായി നല്‍കിയത്. ബോണസ് വിതരണം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പുഷ്പ മനോജ് അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷീജ ആന്റണി, രാധാ പുലിക്കോട്, വിജി ഷിബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ മടത്തുവയല്‍, സൂന നവീന്‍, ബീന റോബിന്‍സണ്‍, വിജയന്‍ തോട്ടുങ്കല്‍, വത്സല നളിനാക്ഷന്‍, സിബില്‍ എഡ്വാര്‍ഡ്, കെ.എന്‍ ഗോപിനാഥന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.പി രാജേന്ദ്രന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ രാധ മണിയന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ജെസി തോമസ്, വി.ഇ.ഒമാരായ വി.എം ശ്രീജിത്ത്, ഫ്രാന്‍സിസ് ലോറന്‍സ്, ഹരിത കര്‍മ്മ സേന കോ-ഓര്‍ഡിനേറ്റര്‍ കെ.ആര്‍ രാജേഷ്, കണ്‍സോര്‍ഷ്യം പ്രസിഡന്റ് ബീന ജോഷി, സെക്രട്ടറി സുമ രാജീവന്‍, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സി.കെ റസാഖ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷെറിന്‍ സഹല എന്നിവര്‍ പങ്കെടുത്തു.