സ്‌നേഹ ഭവനത്തിനായി എന്‍എസ്എസ് വോളന്റീർമാരുടെ കുട്ടികട

നാഷണല്‍ സര്‍വീസ് സ്‌കീം വയനാട് ജില്ലാതലത്തില്‍ നിര്‍മ്മിക്കുന്ന സ്‌നേഹഭവനത്തിന് കൈത്താങ്ങാവുകയെന്ന ലക്ഷ്യത്തോടെ കല്‍പ്പറ്റ എസ്.കെ. എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റ് കുട്ടിക്കട ആരംഭിച്ചു. മരവയല്‍ ജിനചന്ദ്ര സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്‌കൂള്‍ കായിക മേളയിലാണ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കുട്ടിക്കട ആരംഭിച്ചത്. വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ നിന്നും ഉണ്ടാക്കി കൊണ്ടുവന്ന വിഭവങ്ങളാണ് കുട്ടിക്കടയില്‍ ഒരുക്കിയത്. കുട്ടിക്കടയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് ബിനി സതീഷ് നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം വിവേകാനന്ദന്‍, എന്‍.എസ്.എസ് ജില്ലാ കണ്‍വീനര്‍ കെ. എസ് ശ്യാല്‍, പി.ടി.എ വൈസ് പ്രസിഡന്റ് വിനീത് കുമാര്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എ സ്മിത, ഫെബിന്‍ സനില്‍, പി.പി അജിത്ത്, എന്‍.എസ്.എസ് ലീഡര്‍ എയ്ഞ്ചല്‍ മരിയ ബിനു എന്നിവര്‍ പങ്കെടുത്തു.