മുഴത്തടം യു.പി സ്‌കൂളിന് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

post

കണ്ണൂർ താണ മുഴത്തടം ഗവ. യു.പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം രജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാവസ്തു, പുരാരേഖ  വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ച 1.30 കോടി രൂപ ചെലവില്‍ മൂന്ന് നിലകളിലായി ആറ് ക്ലാസ് മുറികളാണ് നിര്‍മിക്കുന്നത്.

കണ്ണൂര്‍ കോര്‍പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷമീമ ഇസ്ലാഹിയ അധ്യക്ഷയായി. യു എസ് എസ് വിജയികളായ വിദ്യാര്‍ഥികളെ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ്ബാബു എളയാവൂര്‍ അനുമോദിച്ചു. പ്രധാന അധ്യാപകന്‍ കെ.പി മനോജ് കുമാര്‍, സോയ ചാരിറ്റബള്‍ ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഷമ മുഹമ്മദ്, വിദ്യാകിരണം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.സി സുധീര്‍, സ്‌കൂള്‍ സംരക്ഷണ സമിതി കണ്‍വീനര്‍ പി.കെ ലതീഷ്, പി.ടി.എ പ്രസിഡന്റ് വി.പി അര്‍ഷിദ, സ്റ്റാഫ് സെക്രട്ടറി സി ശ്രീജ, ആര്‍.കെ ജയവര്‍മ, ഇംത്യാസ് എന്നിവര്‍ സംസാരിച്ചു.