പെരുവളങ്ങ സാംസ്ക്കാരിക നിലയവും പാടിയിൽ - പെരുവളങ്ങ റോഡും ഉദ്ഘാടനം ചെയ്തു

post

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ പെരുവളങ്ങ സാംസ്ക്കാരിക നിലയവും പാടിയിൽ - പെരുവളങ്ങ റോഡും എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

എം എൽ എയുടെ ആസ്തി വികസന ഫണ്ട് 10 ലക്ഷം രൂപ ഉപയോഗിച്ചാണ് സാംസ്‌കാരിക നിലയം നിർമ്മിച്ചത്.10 ലക്ഷം രൂപയാണ് റോഡ് നിർമ്മാണത്തിനായി അനുവദിച്ചത്. 222 മീറ്റർ നീളത്തിലും മൂന്ന് മീറ്റർ വീതിയിലും ടാറിംഗ് ചെയ്താണ് റോഡ് പ്രവൃത്തി പൂർത്തികരിച്ചത്.


കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി സുലജ അധ്യക്ഷത വഹിച്ചു. റവ. ഫാദർ പീറ്റർ തോമസ് മുഖ്യതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ സി.ഐ വത്സല ടീച്ചർ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി ദാമോദരൻ ഇ.പി ബാലകൃഷ്ണൻ, പഞ്ചായത്ത് അംഗം വി.എ കോമളവല്ലി, മുൻ ബ്ലോക്ക് പഞ്ചായത്ത് അഗം മല്ലപ്പള്ളി നാരായണൻ, ടി.വി രമേശൻ, പി ലിബിൻ തുടങ്ങിയവർ സംസാരിച്ചു.