ശിശുക്ഷേമസമിതിയുടെ ശാസ്ത്ര-ചരിത്ര ശില്പശാലയ്ക്ക് സമാപനം

post

കൊല്ലം ജില്ലാതലം മുതല്‍ പഞ്ചായത്ത്തലംവരെ കുട്ടികള്‍ക്കായി ശിശുക്ഷേമസമിതി സംഘടിപ്പിച്ച ശാസ്ത്ര-ചരിത്ര വിജ്ഞാനസദസുകള്‍ക്ക് സമാപനം.  ശ്രീനാരായണ ഗുരു സാംസ്‌ക്കാരികസമുച്ചയത്തില്‍ എം.മുകേഷ് എം എല്‍ എ സമാപനപരിപാടി ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി ജില്ലാ ട്രഷറര്‍ എന്‍. അജിത് പ്രസാദ് അധ്യക്ഷനായി. ശില്പശാലയിലെപ്രതിനിധികള്‍ക്ക് സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍  സര്‍ട്ടിഫിക്കറ്റ് വിതരണംചെയ്തു. കേരള ലളിതാകല അക്കാഡമി ചെയര്‍മാന്‍ മുരളി ചുരോത്ത് അവാര്‍ഡ് ദാനം നിര്‍വഹിച്ചു. കാപ്പക്‌സ്  ചെയര്‍മാന്‍ എം. ശിവശങ്കര പിള്ള മുഖ്യപ്രഭാഷണം നടത്തി.  ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി അഡ്വ. ഡി. ഷൈന്‍ ദേവ്, ശില്പശാലകോര്‍ഡിനേറ്റര്‍ ഡി. എസ്.സന്ദീപ്, അക്കാദമിക് കണ്‍വീനര്‍ ദേവിക എസ്. ദേവ്, തൊടിയൂര്‍ രാധാകൃഷ്ണന്‍, ശിശുക്ഷേമസമിതി ജില്ലാ ജോയിന്റ് സെക്രട്ടറി സുവര്‍ണ്ണന്‍ പരവൂര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആര്‍ മനോജ്, കറവുര്‍ എല്‍ വര്‍ഗീസ്, വിദ്യാര്‍ത്ഥി പ്രതിനിധികളായ അതുല്‍ രവി, ആര്‍ച്ചാ, ഇമാ എസ്. കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.