പൊതുജലാശയത്തിൽ മത്സ്യവിത്ത് നിക്ഷേപം പദ്ധതി : ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

പൊതുജലാശയത്തിലെ മത്സ്യവിത്ത് നിക്ഷേപം പദ്ധതിയുടെ കൊല്ലം ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ പടിഞ്ഞാറെ കല്ലട, പാട്ടമ്പലം കടവില്‍ 2.5 ലക്ഷം കാര്‍പ്പ് മത്സ്യവിത്ത് നിക്ഷേപിച്ച് നിര്‍വഹിച്ചു. പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി.
അഷ്ടമുടി കായലിലും, പരവൂര്‍ കായലിലും കാര്‍പ്പ്, കരിമീന്‍, പൂമീന്‍, ചെമ്മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കും. ജനപ്രതിനിധികള്‍, മത്സ്യ കര്‍ഷകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.