ചേളന്നൂർ ബ്ലോക്ക് ഭിന്നശേഷി കലോത്സവം ഉദ്ഘാടനം ചെയ്തു

കോഴിക്കോട് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം 'കരുതൽ 2025’ നെടിയനാട് യുപി സ്കൂൾ അധ്യാപകൻ യാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കാക്കൂർ മിനി സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻകണ്ടി അധ്യക്ഷയായി. കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എം ഷാജി മുഖ്യാതിഥിയായി. ബിലാസ്പൂരിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ ഗോൾഡ് മെഡൽ നേടിയ ദിൽന ശശികുമാറിനെ ചടങ്ങിൽ ആദരിച്ചു.
ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചത്. സ്ഥിരം സമിതി അധ്യക്ഷരായ സർജാസ് കുനിയിൽ, സുജ അശോകൻ, കാക്കൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ മണങ്ങാട്ട്, സ്ഥിരം സമിതി അധ്യക്ഷരായ അബ്ദുൽ ഗഫൂർ, ജുന, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മോഹനൻ വേലങ്കണ്ടി, ഷീന ചെറുവത്ത്, ഗീത, ജോസ്ന, ഐഷാബി, ബ്ലോക്ക് ചൈൽഡ് ഡെവലപ്മെന്റ് ഓഫീസർ ഷീജ എന്നിവർ സംസാരിച്ചു.