തലക്കുളത്തൂർ മതിലകം ക്ഷേത്രം കുയ്യാടിയിൽ-ക്ഷേത്രകുളം റോഡ് ഉദ്ഘാടനം ചെയ്തു

post

അടിസ്ഥാന സൗകര്യ വികസന മേഖലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ കോഴിക്കോട് തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിന് സാധിച്ചെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ മതിലകം ക്ഷേത്രം കുയ്യാടിയിൽ-ക്ഷേത്രകുളം റോഡ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ലഭിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ് തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് 10-ാം വാർഡിൽ ഉൾപ്പെട്ട റോഡിൻ്റെ 295 മീറ്റർ കോൺക്രീറ്റ് പ്രവൃത്തിയുടെ ഒന്നാംഘട്ടം പൂർത്തീകരിച്ചിരിച്ചത്. 

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് അസി. എഞ്ചിനിയർ ടി അഭിലാഷ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ കെ ശിവദാസൻ, സ്ഥിരം സമിതി അധ്യക്ഷൻ അനിൽ കോരാമ്പ്ര, ഗ്രാമപഞ്ചായത്ത് മെമ്പർ എസ് എം വിനോദ് കുമാർ, വാർഡ് വികസനകാര്യ സമിതി കൺവീനർ എ മാധവൻ, റോഡ് കമ്മിറ്റി കൺവീനർ പ്രകാശൻ കണ്ണങ്കാവിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.