പ്രവാസി പരാതിപരിഹാരസമിതി യോഗം ചേർന്നു

കൊല്ലം ജില്ലാ പ്രവാസി പരാതിപരിഹാര സമിതി യോഗം കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. മൂന്ന് കേസുകള്‍ തീര്‍പ്പാക്കി. ഒമ്പത് പരാതികളാണ് പരിഗണിച്ചത്. മൂന്ന് പരാതികള്‍ ജില്ലാ പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെ അദാലത്തിലേക്ക് മാറ്റി. സ്വകാര്യവ്യക്തിയുടെ കെട്ടിടത്തില്‍ നിന്ന് കച്ചവടക്കാരന്‍ ഒഴിയാത്തത്, പെന്‍ഷന്‍, ചികിത്സസഹായം, വഴിതര്‍ക്കം സംബന്ധിച്ച പരാതികളാണ് പരിഗണിച്ചത്. ജില്ലാ പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗം നിസാര്‍ അമ്പലംകുന്ന്, തദ്ദേശ സ്വയംഭരണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി.അജയകുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.