ഗാന്ധിജയന്തി ദിനാചരണം: കൊല്ലം കലക്ടറേറ്റില്‍ ശുചീകരണ യജ്ഞം

post

ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 29, 30 തീയതികളില്‍ കൊല്ലം കലക്ടറേറ്റില്‍ ശുചീകരണ ഡ്രൈവ് നടത്താന്‍ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. പകര്‍ച്ചവ്യാധി തടയുന്നതിനും പരിസരശുചീകരണം ഉറപ്പാക്കുന്നതിനും വിവിധ വകുപ്പുകളിലെ  ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെയാണ് നടത്തുക. എന്‍.എസ്.എസ്, ട്രാക്ക് വൊളന്റിയേഴ്‌സ്, ഹരിതകര്‍മസേന, ശുചീകരണതൊഴിലാളികളുടെയും സേവനം ഉറപ്പാക്കും. ആരോഗ്യ വകുപ്പും ജില്ലാ ശുചിത്വമിഷനും നേതൃത്വം നല്‍കും.