ലോക പരിസ്ഥിതി ആരോഗ്യ ദിനം ആചരിച്ചു

post

കണ്ണൂർ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക പരിസ്ഥിതി ആരോഗ്യ ദിനാചരണം ജില്ലാ ടി ബി സെന്റര്‍ അങ്കണത്തില്‍ ഡിഎംഒ ഡോ. പീയുഷ് എം നമ്പൂതിരിപ്പാട് വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. മനുഷ്യരുടെ ആരോഗ്യവും പരിസ്ഥിതിയുടെ ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അവബോധം വളര്‍ത്താനും പരിസ്ഥിതി സംരക്ഷണത്തിനായി പ്രവര്‍ത്തിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ ദിനം ലക്ഷ്യമിടുന്നത്.


ഡെപ്യൂട്ടി ഡി എം ഒ ഡോ. കെ.സി സച്ചിന്‍, ജില്ലാ ടി.ബി ഓഫീസര്‍ ഡോ. സോനു ബി നായര്‍, ജില്ലാ വി ബി ഡി കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. കെ കെ ഷിനി, എന്‍ സി ഡി നോഡല്‍ ഓഫീസര്‍ ഡോ. കെ ടി രേഖ, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. ജി.അശ്വിന്‍, ജില്ലയിലെ വിവിധ ആശുപത്രി സൂപ്രണ്ടുമാര്‍, മെഡിക്കല്‍ ഓഫിസര്‍മാര്‍, പ്രോഗ്രാം ഓഫീസര്‍മാര്‍, വിവിധ നോഡല്‍ ഓഫീസര്‍മാര്‍, എന്‍ എച്ച് എം ഓഫീസര്‍മാര്‍, ആരോഗ്യ വകുപ്പിലെ വിവിധ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.